
സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി
- ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹറാനിൽ നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശം. സൗദിയിലെ ഇന്ത്യൻ എംബസിയാണ് നിർദേശം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ തുടങ്ങിയിരിക്കുന്ന വിമാന സർവീസുകളെ ആശ്രയിക്കാനും നിർദേശത്തിൽ പറയുന്നു. അതേസമയം, ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹറാനിൽ നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവരുടെ ഭക്ഷണവും താമസവും ഉറപ്പാക്കിയിട്ടുണ്ടെന്നും ഒഴിയാൻ തയ്യാറാകാത്ത കുറച്ചു വിദ്യാർത്ഥികൾ മാത്രമേ ടെഹ്റാനിൽ തുടരുന്നുള്ളൂ എന്നും എംബസി അറിയിച്ചു.

ഗൾഫ് മേഖലയിലെ നിർമ്മാണ തൊഴിലാളികൾ മുതൽ ടെഹ്റാനിലെ മെഡിക്കൽ വിദ്യാർത്ഥികൾ വരെ സോഷ്യൽ മീഡിയ വഴി സഹായത്തിനായി അപേക്ഷിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും ഇവരെയെല്ലാം കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. തുടർന്ന് ടെഹ്റാനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിക്കുകയായിരുന്നു.
