സർക്കാരിന്റെ വികസന സദസുകൾക്ക് ഇന്ന് തുടക്കം

സർക്കാരിന്റെ വികസന സദസുകൾക്ക് ഇന്ന് തുടക്കം

  • തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മന്ത്രിമാരായ എം.ബി രാജേഷ്, വി. ശിവൻകുട്ടി, ജി.ആർ അനിൽ പങ്കെടുക്കും. ഇന്ന് മുതൽ ഒക്ടോബർ 20 വരെയാണ് വികസന സദസുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടേയും വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിനായുള്ള നിർദേശങ്ങൾ സ്വരൂപിക്കാനുമാണ് വികസന സദസ് സംഘടപ്പിക്കുന്നതെന്നാണ് സർക്കാരിന്റെ വാദം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )