ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ ഇടം നേടി ‘പെരിയോനേ’

ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് പട്ടികയിൽ ഇടം നേടി ‘പെരിയോനേ’

  • ഫീച്ചർ ഫിലിം വിഭാഗത്തിലാണ് ‘പെരിയോനേ’ മത്സരിക്കുക

എ.ആർ.റഹ്മാൻ എന്ന സംഗീത സാമ്രാട്ടിന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കിയ ചിത്രമായിരുന്നു പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ചിത്രത്തിലെ പാട്ടുകൾ സൂപ്പർ ഹിറ്റുകളായിരുന്നെങ്കിലും ജിതിൻ രാജ് ആലപിച്ച പെരിയോനേ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഈ ഗാനം ഒരു വലിയ നേട്ടമാണ് ഇപ്പോൾ നേടിയിരിയ്ക്കുന്നത്.

ലോക പ്രശസ്ത‌തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയപുരസ്കാരങ്ങൾക്കായുള്ള (HMMA) നാമനിർദേശ പട്ടികയിൽ പെരിയോനേയും ഇടംപിടിച്ചിരിക്കുകയാണ്. കയിഞ്ഞ ബുധനാഴ്ചയാണ് അധികൃതർ പട്ടിക പുറത്തുവിട്ടത്. ഫീച്ചർ ഫിലിം വിഭാ ഗത്തിലാണ് ‘പെരിയോനേ’യും മത്സരിക്കുന്നത്. എ.ആർ.റഹ്മാനും റഫീഖ് അഹമ്മദും ചേർന്നാണ് ഗാനം രചിച്ചിരിക്കുന്നത്. നിലവിൽ ആടുജീവിതം ഓസ്കറിൽ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശത്താണ് സംവിധായകൻ ബ്ലെസി. ഈ മാസം 20-ന് ഹോളിവുഡിലെ അവലോണിലാണ് പുരസ്‌കാര വിതരണ ചടങ്ങ് നടക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )