അംഗീകാരമില്ലാത്ത സ്കൂളുകൾ പൂട്ടിക്കും -മന്ത്രി വി.ശിവൻകുട്ടി

അംഗീകാരമില്ലാത്ത സ്കൂളുകൾ പൂട്ടിക്കും -മന്ത്രി വി.ശിവൻകുട്ടി

  • റിപ്പോർട്ട്ലഭിച്ച ശേഷം നോട്ടീസ് നൽകും

തിരുവനന്തപുരം: അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരം ശേഖരിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. റിപ്പോർട്ട്ലഭിച്ച ശേഷം ഇവക്ക് നോട്ടീസ് നൽകും.

കേരള വിദ്യാഭ്യാസ ചട്ടങ്ങൾ പ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമ പ്രകാരവുമേ സ്കൂ‌കൂളുകൾ പ്രവർത്തിക്കാനാകൂ. സംസ്ഥാന സിലബസിന് പുറമെയുള്ള സിലബസുകളിലുള്ള സ്ഥാപനങ്ങൾക്കെല്ലാം വിദ്യാഭ്യാസ വകുപ്പിൻ്റെ നിരാക്ഷേപ പത്രം (എൻ.ഒ.സി) നിർബന്ധമാണെന്നും മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )