അഖിൽ മാരാർ കൊട്ടാരക്കരയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല- ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട്

അഖിൽ മാരാർ കൊട്ടാരക്കരയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല- ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട്

  • സീറ്റ് ഘടകകക്ഷിക്ക് വിട്ടു നൽകുന്ന സംബന്ധിച്ച് ഇതുവരെ ചർച്ചകൾ നടന്നിട്ടില്ല.

കൊല്ലം : അഖിൽ മാരാർ കൊട്ടാരക്കരയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് രാജി പ്രസാദ് അറിയിച്ചു . നിലവിൽ ബിജെപി മത്സരിക്കുന്ന മണ്ഡലമാണ് കൊട്ടാരക്കര. സീറ്റ് ഘടകകക്ഷിക്ക് വിട്ടു നൽകുന്ന സംബന്ധിച്ച് ഇതുവരെ ചർച്ചകൾ നടന്നിട്ടില്ല.

കൊട്ടാരക്കര സീറ്റിൽ ബിജെപി തന്നെ മത്സരിക്കും. അഖിൽ മാരാർ കൊട്ടാരക്കരയിൽ മത്സരിക്കുന്നതിനെ കുറിച്ച് ചർച്ച ഉണ്ടായിട്ടില്ല. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലമാണ് കൊട്ടാരക്കര. സീറ്റ് ഘടകകക്ഷിക്ക് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനതലത്തിൽ. ഇതുവരെ പാർട്ടിയിൽ അത്തരമൊരു ആലോചന ഉണ്ടായിട്ടില്ലെന്നും രാജി പ്രസാദ് വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )