അങ്കണവാടിയിലെ മെനു പരിഷ്ക്കരിക്കും -വീണാ ജോർജ്

അങ്കണവാടിയിലെ മെനു പരിഷ്ക്കരിക്കും -വീണാ ജോർജ്

  • ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കു എന്ന കുട്ടിയുടെ ആവശ്യം സോഷ്യൽ മീഡിയയിൽ വയറൽ ആയിരുന്നു

തിരുവനന്തപുരം :ശങ്കുവിന്റെ ആവശ്യമുൾക്കൊണ്ട്കൊണ്ട് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്ക്കരിക്കുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് പറയുന്ന കുട്ടിയുടെ വിഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

കുട്ടിയ്ക്ക് അമ്മ ഭക്ഷണം വാരിക്കൊടുക്കുന്നതിനിടെ തനിക്ക് ഉപ്പുമാവ് വേണ്ടെന്നും അംഗനവാടിയിൽ ബിരിയാണിയും പൊരിച്ച കോഴിയും തരണമെന്നുമായിരുന്നു കുട്ടിയുടെ ആവശ്യം.ഇപ്പോഴിതാ ശങ്കുവിന്റെ ആവശ്യത്തിൽ ഇടപെട്ടിരിക്കുകയാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്ക്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. ‘ആ മകൻ വളരെ നിഷ്കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉൾക്കൊള്ളുകയാണ്.ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (1 )