
അങ്കണവാടി കലോത്സവം ‘കിളിക്കൊഞ്ചൽ-2025’ ഉദ്ഘാടനം ചെയ്തു
- പരിപാടി പ്രശസ്ത നാടക രചയിതാവും നാടക സംവിധായകനുമായ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വനിതാശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അങ്കണവാടി കലോത്സവം ‘കിളിക്കൊഞ്ചൽ-2025’ ഉദ്ഘാടനം ചെയ്തു.പരിപാടി പ്രശസ്ത നാടക രചയിതാവും നാടക സംവിധായകനുമായ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. വേണു, ആസൂത്രണസമിതി അംഗം കെ. ഗീതാനന്ദൻ, ഐസിഡിഎസ് സൂപ്പർവൈസർ പി. ബിന്ദു, ഗ്രാമപഞ്ചായത്തംഗം രമേശൻ കിഴക്കയിൽ എന്നിവർ സംസാരിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ബേബി സുന്ദർരാജ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ മധു കിഴക്കയിൽ നന്ദിയും രേഖപ്പെടുത്തി.
CATEGORIES News