
അങ്കണവാടി ജീവനക്കാർക്ക് ഹോണറേറിയം വിതരണത്തിന് 10.88 കോടി അനുവദിച്ചു
- മൂന്നു മാസത്തിൽ സംസ്ഥാനം നൽകിയത് 46 കോടി രൂപ
തിരുവനന്തപുരം: അങ്കണവാടി ജീവനക്കാർക്ക് 10.88 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 66,000 ജീവനക്കാർക്ക് ഹോണറേറിയം വിതരണത്തിനായാണ് തുക അനുവദിച്ചത്.
മൂന്നു മാസത്തിൽ സംസ്ഥാനം നൽകിയത് 46 കോടി രൂപയാണെന്നും ഹോണറേറിയത്തിന്റെ 60 ശതമാനം കേന്ദ്രവിഹിതം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
CATEGORIES News
TAGS THIRUVANANTHAPURAM