
അജയന്റെ രണ്ടാം മോഷണം ഒടിടിയിലേക്ക്
- ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാകും ചിത്രം സ്ട്രീം ചെയ്യുക എന്നാണ് റിപ്പോർട്ട്
ബിഗ് ബജറ്റിൽ ഒരുങ്ങി 100 കോടി ക്ലബ്ബിൽ കയറിയ ടൊവീനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാകും ചിത്രം സ്ട്രീം ചെയ്യുക എന്നാണ് റിപ്പോർട്ട്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, രോഹിണി എന്നിവരാണ് ‘എ.ആർ.എം’ൽ പ്രധാന വേഷങ്ങളിൽ.

മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യു.ജി.എം മോഷൻ പിക്ച്ചേഴ്സിന്റെറെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമ്മിച്ചത്. ചിത്രം റിലീസ് ദിനത്തിൽ കേരളത്തിൽനിന്ന് മാത്രം 2.8 കോടി നേടിയിരുന്നു. ടൊവിനോയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ആദ്യ ദിന കളക്ഷനാണ് ഇത്. ഇന്ത്യയിലൊട്ടാകെ ആദ്യ ദിനം 3.19 കോടി നേടിയിരുന്നു. ടൊവീനോ ട്രിപ്പിൾ റോളിലെത്തിയ ചിത്രം മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് പറഞ്ഞത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ഒരുങ്ങിയത് .
റിലീസ് ദിനത്തിൽ കേരളത്തിൽനിന്ന് മാത്രം 2.8 കോടി നേടിയിരുന്നു. ടൊവിനോയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ആദ്യ ദിന കളക്ഷനാണ് ഇത്. ഇന്ത്യയിലൊട്ടാകെ ആദ്യ ദിനം 3.19 കോടി നേടിയിരുന്നു. ടൊവീനോ ട്രിപ്പിൾ റോളിലെത്തിയ ചിത്രം മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് പറഞ്ഞത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് തിയറ്ററുകളിലെത്തിയിരുന്നത്.സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ തിരക്കഥ. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു