
അഞ്ച് ഭാഷകളിൽ എആർഎം; ടോവിനോ ചിത്രം തിയറ്ററുകളിൽ
- ഏറെ കാലത്തിനുശേഷം മലയാളത്തിൽ വരുന്ന 3ഡി ചിത്രമെന്ന പ്രത്യേകതയും എആർഎമ്മിനുണ്ട്
കൊച്ചി: ടോവിനോ ചിത്രം എആർഎം തിയറ്ററുകളിൽ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫനും യുജിഎം മോഷൻ പിക്ചേഴ്‌സിൻ്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമിച്ചത്. അഞ്ചു ഭാഷകളിലാണ് എആർഎം റിലീസ് ചെയ്തത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ സുജിത് നമ്പ്യാരാണ്. ഏറെ കാലത്തിനുശേഷം മലയാളത്തിൽ വരുന്ന 3ഡി ചിത്രമെന്ന പ്രത്യേകതയും എആർഎമ്മിനുണ്ട്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്‌മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചായാഗ്രഹണം ജോമോൻ ടി ജോൺ.
CATEGORIES Entertainment