
അടുത്ത അഞ്ച് വർഷവും പിണറായി വിജയനെ ആ കസേരയിൽ കാണാൻ ആഗ്രഹിക്കുന്നു- പ്രകാശ് രാജ്
- കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന് ആദരമർപ്പിച്ച് നടത്തിയ സാംസ്കാരിക സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.
കണ്ണൂർ : ബിജെപിയെ ഭയക്കാത്ത മുഖ്യമന്ത്രിമാരെയാണ് വേണ്ടതെന്നും അടുത്ത അഞ്ച് വർഷവും പിണറായി വിജയനെ ആ കസേരയിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ് പറഞ്ഞു . കഴിഞ്ഞ പത്ത് വർഷമായി ദക്ഷിണേന്ത്യയുടെ പ്രതീക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രകാശ് രാജ് പറഞ്ഞു.

കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന് ആദരമർപ്പിച്ച് നടത്തിയ സാംസ്കാരിക സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരാണ് വർഗീയതയ്ക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും പ്രകാശ് രാജ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ പ്രകാശ് രാജ് രൂക്ഷ വിമർശനം ഉന്നയിച്ചു. നരേന്ദ്ര മോദി റീൽ രാജയാണെന്ന് പ്രകാശ് രാജ് വിമർശിച്ചു.
CATEGORIES News
TAGS KANNUR
