
അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി
- ദേവസ്വം മന്ത്രി ആയിപ്പോയത് കൊണ്ട് വാസവൻ രാജിവെക്കണം എന്നാണ് നിയമസഭയിൽ പ്രതിപക്ഷം പറയുന്നത്.
തിരുവനന്തപുരം:ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. എസ്ഐടി അന്വേഷണത്തെപ്പറ്റി ഹൈക്കോടതി പറഞ്ഞിട്ട് പോലും ബോധ്യപ്പെടാത്ത ഒരാളെ ഉള്ളൂ, അത് കേരളത്തിലെ പ്രതിപക്ഷ നേതാവാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ദേവസ്വം മന്ത്രി ആയിപ്പോയത് കൊണ്ട് വാസവൻ രാജിവെക്കണം എന്നാണ് നിയമസഭയിൽ പ്രതിപക്ഷം പറയുന്നത്. ചോദ്യം ചെയ്യുന്നത് യുഡിഎഫ് കൺവീനറിനെയാണ്. സ്വർണ്ണക്കൊള്ള ആരംഭിച്ചത് മുതൽ കേൾക്കുന്ന പേരാണ് അടൂർ പ്രകാശ് എംപിയുടെതെന്നും മന്ത്രി പറഞ്ഞു.
CATEGORIES News
