
അഡ്മിഷന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം-കേരള സർവകലാശാല
- സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണമെന്നാണ് നിർദേശം
തിരുവനന്തപുരം: ലഹരി ഉപയോഗം തട യാൻ പുതിയ നിയമംവുമായി കേരള സർവകലാശാല. സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണമെന്നാണ് നിർദേശം. എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സൗഹൃദ ക്ലബുകൾ സ്ഥാപിക്കുമെന്നും ലഹരി വിരുദ്ധ കോളേജുകൾക്ക് അവാർഡ് നൽകുമെന്നും സർവകലാശാല അറിയിച്ചു.

ബുധനാഴ്ച ചേർന്ന സെനറ്റ് യോ ഗത്തിലാണ് കേരള സർവകലാശാലക്ക് കീഴിലുള്ള ക്യാമ്പസുകളിൽ ലഹരി പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ടത്. അഫിലിയേറ്റഡ് കോളേജുകളിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ താൻ ലഹരി ഉപയോഗിക്കുന്നില്ലെന്ന് ഓരോ വിദ്യാർഥിയും സത്യവാങ്മൂലം എഴുതി നൽകണം.
CATEGORIES News
TAGS THIRUVANANTHAPURAM