അതിജീവിത നൽകിയ ഉപഹർജി ഹൈക്കോടതി തള്ളി
- രണ്ട് ആവശ്യങ്ങളും കോടതി അംഗീകരിച്ചില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഉപഹർജി ഹൈക്കോടതി തള്ളി.
നിലവിൽ പ്രിൻസിപ്പൽ ജഡ്‌ജി നടത്തിയ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണം. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് പോലീസ് അന്വേഷണം നടത്തണം എന്നിങ്ങനെ രണ്ട് ആവശ്യങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്.ഐ.ജി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഈ രണ്ട് ആവശ്യങ്ങളും കോടതി അംഗീകരിച്ചില്ല.
CATEGORIES News