അതിതീവ്രമഴയിൽ നാടെങ്ങും വെള്ളപ്പൊക്കം

അതിതീവ്രമഴയിൽ നാടെങ്ങും വെള്ളപ്പൊക്കം

  • 150- ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

വടകര: തിങ്കളാഴ്‌ച രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായി. വടകര താലൂക്കിൻ്റെ വിവിധഭാഗങ്ങളിലായി മുന്നൂറിലേറെ വീടുകളിൽ വെള്ളം കയറിയ നിലയിൽ.150- ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. താലൂക്കിൽ അഞ്ച് വില്ലേജുകളിലായി അഞ്ച് ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. പ്രധാനപ്പെട്ട റോഡുകളിലെല്ലാം വെള്ളംകയറിയതിനെത്തുടർന്ന് ഇന്നലെ വാഹനഗതാഗതം തടസ്സപെട്ടു.

വടകര- വില്യാപ്പളളി, വടകര-മേമുണ്ട, വടകര- തിരുവള്ളൂർ തുടങ്ങിയ പ്രധാനപ്പെട്ട റൂട്ടുകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ട അവസ്ഥയിൽ ആയിരുന്നു. കൂടാതെ വടകര പുതിയ സ്റ്റാൻഡിലും പരിസരത്തും വെള്ളം കയറി.നൂറോളം കടകളിൽ വെള്ളം കയറുകയുംചെയ്തു. 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വ്യാപാരികളുടെ നിഗമനം. എട്ട് വീട്ടുകാരെ താഴെ അങ്ങാടി, കസ്റ്റംസ് റോഡ് പരിസരങ്ങളിൽനിന്ന് ഒഴിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )