അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം നവംബർ ഒന്നിന് – മന്ത്രി എം. ബി രാജേഷ്

അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം നവംബർ ഒന്നിന് – മന്ത്രി എം. ബി രാജേഷ്

  • ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം അതിദാരിദ്ര്യ മുക്തമാകുന്നതെന്നും സമയബന്ധിതമായി ലക്ഷ്യം കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം:അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം നവംബർ ഒന്നിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുമെന്ന് മന്ത്രി എം. ബി രാജേഷ് അറിയിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം അതിദാരിദ്ര്യ മുക്തമാകുന്നതെന്നും സമയബന്ധിതമായി ലക്ഷ്യം കൈവരിച്ചെന്നും അദ്ദേഹം പറഞ്ഞു.

നവംബർ ഒന്നിന് വൈകുന്നേരമാണ് പ്രഖ്യാപനം. മുഴുവൻ മന്ത്രിമാരും പരിപാടിയിൽ ഉണ്ടാകും. മമ്മൂട്ടി, മോഹൻലാൽ, കമലഹാസൻ എന്നിവർ അതിഥികളായിരിക്കും. ചൈനയ്ക്ക് ശേഷം ലോകത്ത് തന്നെ ആദ്യമായി നടത്തുന്ന പ്രഖ്യാപനമാണിത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് ഈ ചരിത്രനേട്ടം കേരളം സ്വന്തമാക്കുന്നത്. ഇത്തരത്തിൽ സർക്കാർ ഏകോപനത്തോടെ പ്രവർത്തിച്ചതിൻ്റെ നേട്ടമാണ് കുറഞ്ഞ കാലയളവിനുള്ളിൽ സംസ്ഥാനം അതി ദാരിദ്ര്യമുക്തമായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )