
അതിഷി ഡൽഹി മുഖ്യമന്ത്രിയായേക്കും
- അതിഷിയുടെ പേര് നിർദ്ദേശിച്ച് കേജരിവാൾ
ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാൾ രാജിവെക്കുന്നതോടെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മന്ത്രിയും എഎപി വക്താവുമായ അതിഷി എത്തും. എഎപി നിയമസഭാ കക്ഷിയോഗത്തിൽ അതിഷിയെ മുഖ്യമന്ത്രിയായി കെജ്‌രിവാൾ നിർദേശിച്ചു.എഎപി എംഎൽഎമാർ അതിനെ പിന്തുണച്ചു. ഇതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹിക്ക് വനിതാ മുഖ്യമന്ത്രിയായി അതിഷി എത്തും. കെജ്രിവാൾ ഇന്ന് വൈകീട്ടോടെ ലെഫ്.ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും.
ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ ഒരാളുടെ പേര് മുന്നോട്ട് വെക്കാൻ പാർട്ടി നേതാവ് ദിലീപ് പാണ്ഡെ കെജ് രിവാളിനോട് ആവശ്യപ്പെട്ടു. തുടർന്ന് കെജ് രിവാൾ അതിഷിയെ നിർദേശിക്കുകയായിരുന്നു. മറ്റു എംഎൽഎമാരെല്ലാം ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുകയായിരുന്നു
CATEGORIES News