
ഓണത്തിരക്ക് ; കെഎസ് ആർടിസി അധിക സർവീസുകൾ നടത്തും
- കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക സർവിസുകൾ
തിരുവനന്തപുരം:ഓണത്തിരക്ക്പരിഗണിച്ച് കൂടുതൽ റൂട്ടുകളിൽ കെഎസ്ആർടിസി അധിക സർവിസുകൾ നടത്തും
കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക സർവിസുകൾക്ക് ഇന്നു തുടക്കമായി.

സെപ്റ്റംബർ 15 വരെയാണ് സ്പെഷൽ സർവിസുകൾ. ഇതിനായുള്ള ബുക്കിങ്ങുകളും തുടങ്ങി. പുതുതായി വാങ്ങിയ ബസുകളും പ്രത്യേക സർവിസുകൾക്ക് ഉപയോഗിക്കുമെന്നു കെഎസ്ആർടിസി ഓപ്പറേഷൻസ് വിഭാഗം എക്സി. ഡയറക്ടർ ജി.പി.പ്രദീപ് കുമാർ പറഞ്ഞു.
CATEGORIES News
