
അനധികൃതമായി കാറിൽ കടത്തിയ 1.29 കോടിയുടെ കുഴൽപണം പിടികൂടി
- താമരശ്ശേരി കോരങ്ങാട് കാതിരി വട്ടക്കുഴിയിൽ ഹൗസിൽ അബ്‌ദുൽ നാസറിനെയാണു പോലീസ് അറസ്റ്റ് ചെയ്തത്
അരീക്കോട്:കാറിൽ അനധികൃതമായി കടത്തുകയായിരുന്ന 1.29 കോടി രൂപ പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പിടികൂടിയത്. താമരശ്ശേരി കോരങ്ങാട് കാതിരി വട്ടക്കുഴിയിൽ ഹൗസിൽ അബ്‌ദുൽ നാസർ(59)നെ പോലീസ് അറസ്റ്റ് ചെയ്തു .

വിളയിൽ ഹാജിയാർപടിയിൽ വച്ചു ഇൻസ്പെക്ടർ വി.സിജിത്തിന്റെ നേതൃത്വത്തിൽ എസ്ഐ രാജശേഖരൻ, സിവിൽ പൊലീസ് ഓഫിസർമാരായ സിസിത്, ബിജു, സജീവ്, ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളും ചേർന്നാണു പണം പിടികൂടിയത്.
CATEGORIES News