
അനധികൃത ബോർഡുകൾ ഒരാഴ്‌ചക്കകം നീക്കണം -ഹൈകോടതി
- തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ജസ്റ്റിസ് ദേവൻ രാമച ന്ദ്രന്റെ അന്ത്യശാസനം
കൊച്ചി:കേരളത്തിലെ അനധികൃത ബോർഡുകൾ ഒരാഴ്‌ചക്കകം നീക്കണമെ ന്ന് ഹൈകോടതി. തദ്ദേശ സ്ഥാപന സെ ക്രട്ടറിമാർക്കാണ് ജസ്റ്റിസ് ദേവൻ രാമച ന്ദ്രന്റെ അന്ത്യശാസനം. ഇതുസംബന്ധിച്ച കോടതി ഉത്തരവ് ഉൾപ്പെടുത്തിയ സർക്കു ലർ 48 മണിക്കൂറിനകം എല്ലാ സെക്രട്ടറിമാ ർക്കും ലഭ്യമാക്കാൻ തദ്ദേശഭരണ പ്രിൻസി പ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. ഒരാ ഴ്ചക്ക്ശേഷമുണ്ടാകുന്ന പരാതികളിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാ രിൽനിന്ന് പിഴ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.ഹൈകോടതിയുടെ നിരന്തര ഇടപെടലുക ളെത്തുടർന്ന് തിരുവനന്തപുരം, കൊച്ചി ന ഗരങ്ങളിൽ ഫ്ലക്സ്‌സുകൾ കുറഞ്ഞിട്ടുണ്ട്.

എന്നാൽ, കൊല്ലം അടക്കം മറ്റ് മേഖലകളി ൽ രാഷ്ട്രീയക്കാരുടെയും സിനിമക്കാരുടെ യും ബോർഡുകൾ നിരവധിയുണ്ടെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് അന ധികൃത ബോർഡുകൾ നീക്കാൻ അവസാ ന അവസരം നൽകിയത്. ഇതുസംബന്ധി ച്ച പരാതികൾ സമർപ്പിക്കുന്നതിന് പ്രത്യേ ക പോർട്ടൽ സജ്ജമാക്കുന്നതിന് സർക്കാ ർ നടപടികൾ ഫലപ്രദമായിട്ടില്ലെന്ന് അമി ക്കസ് ക്യൂറി ഹരീഷ് വാസുദേവൻ ചൂണ്ടി ക്കാട്ടി. ഇതുസംബന്ധിച്ച വിശദീകരണത്തി ന് അടുത്തയാഴ്ച ഹരജി വീണ്ടും പരിഗണി ക്കുമ്പോൾ തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഓൺലൈനിൽ ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.