അനധികൃത വാഹന പാർക്കിങ്: തിരുവനന്തപുരത്ത് പിഴയായി ഈടാക്കിയത് 61 ലക്ഷം രൂപ

അനധികൃത വാഹന പാർക്കിങ്: തിരുവനന്തപുരത്ത് പിഴയായി ഈടാക്കിയത് 61 ലക്ഷം രൂപ

  • പരിശോധനയിൽ 23,771 വാഹനങ്ങളിൽ നിന്നായി 61,86,650 രൂപ പിഴ ഈടാക്കിയിട്ടുണ്ട്

തിരുവനന്തപുരം: അനധികൃത വാഹനപാർക്കിങ്ങിന് ഒരാഴ്ചയ്ക്കുള്ളിൽ പോലീസ് പിഴ ഈടാക്കിയത് 61 ലക്ഷത്തിലേറെ രൂപ. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 23,771 വാഹനങ്ങളിൽ നിന്നായി 61,86,650 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. 2026 ജനുവരി 7 മുതൽ 13 വരെ ഏഴ് ദിവസം നീണ്ട പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

സംസ്ഥാന പാതകളിൽ 7,872, ദേശീയ പാതകളിൽ 6,852, മറ്റ് പാതകളിൽ 9047 എന്ന രീതിയിലാണ് വാഹനങ്ങൾ പിടികൂടിയത്.പരിശോധനകൾ നടന്നത് അപകടസാധ്യത കൂടിയ മേഖലകൾ, വാഹന സാന്ദ്രത കൂടിയ പാതകൾ, പ്രധാനപ്പെട്ട ജംഗ്ഷനുകൾ, സർവ്വീസ് റോഡുകൾ എന്നിവ കേന്ദ്രീകരിച്ചാണ് . ഗതാഗത നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 974700 1099 എന്ന ‘ശുഭയാത്ര’ വാട്ട്സ്ആപ്പ് നമ്പറിൽ അറിയിക്കാം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )