അനിശ്ചിതകാല പണിമുടക്കിൽ മാറ്റമില്ല- റേഷൻ വ്യാപാരി സംയുക്ത സമരസമിതി

അനിശ്ചിതകാല പണിമുടക്കിൽ മാറ്റമില്ല- റേഷൻ വ്യാപാരി സംയുക്ത സമരസമിതി

  • ഈമാസം 27 മുതലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്

തിരുവനന്തപുരം : അനിശ്ചിതകാല പണിമുടക്കിൽ മാറ്റമില്ലെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചു. വേതന പാക്കേജ് നടപ്പിലാക്കണം എന്ന ആവശ്യം നിരാകരിച്ചതോടെയാണ് പണിമുടക്കിൽ മാറ്റമില്ലെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചത്. റേഷൻ കട അടച്ചിട്ട് സമരം ചെയ്യും. 7 വർഷമായി ഉന്നയിക്കുന്ന ആവശ്യമാണിതെന്ന് സമരസമിതി ജനറൽ കൺവീനർ ജോണി നെല്ലൂർ പറഞ്ഞു. 18000 രൂപയാണ് അടിസ്ഥാന വേതനം. എല്ലാ ചെലവും കഴിഞ്ഞാൽ തുച്ഛമായ തുകയാണ് വ്യാപാരികൾക്ക് കിട്ടുന്നത്. വിൽപ്പന പരിധി ഒഴിവാക്കണമെന്നും റേഷൻ വ്യാപാരി സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഇടപെട്ടാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.റേഷൻ വ്യാപാരികളുടെ പണിമുടക്ക് ഒത്തുതീർക്കുന്നതിനായി ഭക്ഷ്യമന്ത്രി വ്യാപാരികളുമായി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞതിനെ തുടർന്നാണ് അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി പറഞ്ഞു. ഈമാസം 27 മുതലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളം കൂട്ടണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് ചർച്ച അലസിപ്പിരിഞ്ഞത്. റേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ റേഷൻ വ്യാപാരികളുടെ സംയുക്ത സമരസമിതിയുമായി ചർച്ച നടത്തിയത്. ക്ഷേമിനിധി പെൻഷൻ വർദ്ധന, കെടിപിഡിഎസ് ആക്‌ടിലെ ഭേദഗതി എന്നിവയിലെല്ലാം വ്യാപാരികളുടെ ആവശ്യം ഭക്ഷ്യവകുപ്പ് അംഗീകരിച്ചിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )