
അനുജത്തിക്കൊരു വീട് യാഥാർത്ഥ്യമായി
- ഒരു വർഷം കൊണ്ട് 15- ലക്ഷം രൂപ ചെലവിലാണ് വീടിന്റെ നിർമ്മാണം പൂർത്തിയായത്.
കൊടുവള്ളി : അനുജത്തിക്കൊരു വീട് എന്ന പേരിൽ നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. കൊടുവള്ളി ഗവ. ഹയർസെക്കന്ററി സ്കൂൾ എൻ.എസ്. എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് വീട് നിർമ്മിച്ചത്. വീടിന്റെ താക്കോൽ ഡോ. എം. കെ മുനീർ എംഎൽഎ കൈമാറി. ഒരു വർഷം കൊണ്ട് 15- ലക്ഷം രൂപ ചെലവിലാണ് വീടിന്റെ നിർമ്മാണം പൂർത്തിയായത്.
നാലേകാൽ സെന്റ് സ്ഥലം വീട് ഉണ്ടാക്കാൻ സൗജന്യമായി നൽകിയത് പ്രവാസി വ്യവസായി ഇ.സി.ബഷീറാണ്. സാമ്പത്തിക സഹായം നൽകിയത് റെനോ ഡെവലപ്പേഴ്സ് മാനേജിങ് ഡയറക്ടർ അമൃത് രാജാണ്. ഇവരെ എംഎൽഎ ആദരിച്ചു. പരിപാടിയിൽ അധ്യക്ഷത വഹിച്ചത് കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ആണ്. ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം. സന്തോഷ് കുമാർ വീടിന്റെ രേഖകൾ കൈമാറി.
സന്ദേശപ്രഭാഷണം നടത്തിയത് ആർ.പി.സി.എം. മനോജ് കുമാറും റിപ്പോർട്ട് അവതരിപ്പിച്ചത് പ്രോഗ്രാം ഓഫീസർ പി.വി മുഹമ്മദ് അഷ്റഫുമാണ്. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എൻ.കെ.അനിൽകുമാർ, ഡിവിഷൻ കൗൺസിലർ ഹഫ്സത്ത് ബഷീർ, പ്രിൻസിപ്പൽ കെ.വി. നയന, ജില്ലാ കോർഡിനേറ്റർമാരായ പി.ഫൈസൽ, പിടിഎ പ്രസിഡന്റ് ടി.പി. നാസർ, എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, സ്റ്റാഫ് സെക്രട്ടറി എം.പി. മുഹമ്മദ് ബഷീർ, കെ.ഫാത്തിമ ഹിബ, എൻ.എസ്.എസ് ലീഡർ സി.മുഹമ്മദ് സിനാൻ എന്നിവർ സംസാരിച്ചു.