
അനുശോചനം അറിയിച്ച് കൊഹ്‌ലി
- ആര്‍ സി ബിയുടെ പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിരാട് കോലി ദുരന്തത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും കുറിച്ചു
ബെംഗളൂരു: ഐ പി എല്‍ കിരീടം നേടിയ ടീമിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആരാധകര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം അറിയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആര്‍ സി ബിയുടെ പ്രസ്താവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിരാട് കോലി ദുരന്തത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും കുറിച്ചു. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും ആരാധകരുടെ ജീവന്‍ നഷ്ടമായതില്‍ അതിയായ ദുഖമുണ്ടെന്നും ആര്‍ സി ബി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും കൊഹ്‌ലി പറഞ്ഞു.
CATEGORIES News