
അപകടകരം ; കേരളത്തിൽ 2 ജില്ലകളിൽ യുവി ഇൻഡക്സ് 11ന് മുകളിലെത്തി
- നാല് ജില്ലകളിൽ ഓറഞ്ച് ലെവലിലാണ് യുവി ഇൻഡക്സ്
തിരുവനന്തപുരം: കേരളത്തിൽ പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വർധിക്കുന്നു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. കേരളത്തിൽ 2 ജില്ലകളിൽ യുവി ഇൻഡക്സ് 11ന് മുകളിലെത്തി. ഈ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു.നാല് ജില്ലകളിൽ ഓറഞ്ച് ലെവലിലാണ് യുവി ഇൻഡക്സ്. 8-10നും ഇടയ്ക്ക് അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം വരുമ്പോഴാണ് ഓറഞ്ച് അലർട്ട്.

കോട്ടയം-10, കൊല്ലം-8, മലപ്പുറം-9, പാലക്കാട്- 8 എന്നിങ്ങനെയാണ് യുവി ഇൻഡക്സ്. എറണാകുളം-7, കോഴിക്കോട്-7, തൃശൂർ-6, തിരുവനന്തപുരം-7, വയനാട് -6 എന്നിങ്ങനെയാണ് യുവി ഇൻഡക്സ്. യെല്ലോ ലെവൽ ആണ് ഈ ജില്ലകളിൽ. കണ്ണൂർ -5, ആലപ്പുഴ -5, കാസർഗോഡ്- 4 എന്നിങ്ങനെയാണ് യുവി ഇൻഡക്സ്.
CATEGORIES News
