
അപരാജിത ബിൽ പാസാക്കി ബംഗാൾ നിയമസഭ
- സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യം
കൊൽക്കത്ത : ബലാത്സംഗ കേസുകളിൽ അതിവേഗവിചാരണയും പരമാവധി ശിക്ഷയുമുറപ്പാക്കുന്ന അപരാജിത ബിൽ പാസാക്കി ബംഗാൾ നിയമസഭ.
ബലാത്സംഗം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പരിഷ്കരിച്ച് അവതരിപ്പിച്ച
‘അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ ബിൽ 2024’ നിയമ ഭേദഗതിയിലൂടെ സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.
ബലാത്സംഗത്തെ തുടർന്ന് ഇര കൊല്ലപ്പെട്ടാൽ പ്രതിക്ക് വധശിക്ഷ നിർദേശിക്കുന്നതാണ് പുതിയ ബിൽ. ലൈംഗിക പീഡന കേസിലെ പ്രതിക്ക് പരോൾ ഇല്ലാതെ ജീവപര്യന്ത്യം ശിക്ഷ. കേസ് അന്വേഷണം 21 ദിവസത്തിനകം പൂർത്തീകരിക്കണമെന്നും ബിൽ നിർദേശിക്കുന്നു.
CATEGORIES News