
അപ്ഡേറ്റ് ചെയ്യാൻ വൈകുന്നു;തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്
- ബിജെപി സമ്മർദം ചെലുത്തുന്നതായും ആരോപണം
ജമ്മു കശ്മീർ, ഹരിയാന, തിരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനം വൈകിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ് സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ വൈകുന്നതിനെതിരെ കോൺഗ്രസ് പരാതി നൽകും.
കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ് ഇക്കാര്യം പ്രതികരിച്ചത്.ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് മേൽ സമ്മർദം ചെലുത്തുന്നതിൻ്റെ ഫലമായാണ് മെല്ലെപ്പോക്കെന്നാണ് കോൺഗ്രസിൻ്റെ ആരോപണം. വോട്ടണ്ണൽ 10 – 11 റൗണ്ട് പിന്നിടുമ്പോഴും വെബ് സൈറ്റിൽ പ്രതിഫലിക്കുന്നത് 5 മുതൽ 6 വരെ സീറ്റുകളുടെ ഫലമാണെന്നും ജയറാം രമേശ് ആരോപിക്കുന്നു.