അബ്ദുറഹീമിന്റെ മോചനം;കേസ് വീണ്ടും മാറ്റിവെച്ചു

അബ്ദുറഹീമിന്റെ മോചനം;കേസ് വീണ്ടും മാറ്റിവെച്ചു

  • കേസ് ഈ മാസം 18 ലേയ്ക്കാണ് മാറ്റിവെച്ചത്

സൗദി:സൗദി ജയിലിൽ കഴിയുന്ന അബ്ദു‌റഹീമിൻ്റെ കേസ് റിയാദിലെ കോടതി വീണ്ടും മാറ്റിവെച്ചു.കേസ് ഈ മാസം 18 ലേയ്ക്കാണ് മാറ്റിവെച്ചത് . ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് മാറ്റി വെയ്ക്കുന്നത്.അബ്‌ദുറഹീം 18 വർഷമായി സൗദി ജയിലിൽ കഴിയുകയാണ്. കഴിഞ്ഞ 8 തവണയും കേസ് നീട്ടിവെച്ചപ്പോൾ, ഇത്തവണ മോചനം ലഭിക്കുമെന്നാണ് കരുതിയിരുന്നത്.

2006-ൽ ജയിലിലായ അബ്ദുറഹീമിൻ്റെ വധശിക്ഷ കഴിഞ്ഞ വർഷം ജൂലൈ രണ്ടിനാണ് കോടതി റദ്ദാക്കിയത്. മലയാളികൾ സ്വരൂപിച്ച് നൽകിയ 15 മില്യൺ റിയാൽ മോചന ദ്രവ്യമായി സൗദി ബാലൻ കുടുംബത്തിന് കൈമാറിയ ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )