
അബ്ദുറഹീമിന്റെ മോചനത്തിൽ അനിശ്ചിതത്വം: കേസ് വീണ്ടും മാറ്റി
റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം വൈകും. കേസ് അഞ്ചാം തവണയും മാറ്റി. ഇന്ന് റിയാദ് ക്രിമിനൽ കോടതിയിൽ രാവിലെ 11.30ന് വാദം തുടങ്ങിയെങ്കിലും പൂർത്തിയായില്ല. കേസ് പഠിക്കാനായി വീണ്ടും മാറ്റിവെകുകയായിരുന്നു. ജനുവരി 15ന് യുഎഇ പ്രാദേശിക സമയം രാവിലെ 8ന് കേസ് വീണ്ടും പരി ഗണിക്കുമെന്നാണ് വിവരം1.5 കോടി റിയാൽ മോചനദ്രവ്യം നൽകിയതോടെ വധശിക്ഷ കഴിഞ്ഞ ജൂലൈ 2ന് റദ്ദാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി കോടതി തീരുമാനം എടുക്കേണ്ടത്. ഇതിൻ്റെ വാദമാണ് ഇപ്പോൾ നടന്നുവരുന്നത്. കഴിഞ്ഞ രണ്ടുസിറ്റിംഗിലും ഇത് സംബന്ധിച്ച് വാദം നടന്നിരുന്നു. ഏതാനും ദിവസം മുമ്പ് കേസിൽ വാദം നടന്നിരുന്നു. പിന്നീട് കേസ് വീണ്ടും പരിഗണിച്ചെങ്കിലും കോടതി ചേരാത്തതിനാൽ കേസ് പരിഗണിച്ചിരുന്നില്ല. ഇന്ന് വീണ്ടും കേസ്പരിഗണിക്കുകയായിരുന്നു. ഇരുഭാഗത്തിന്റെയും അഭിഭാഷകർ നിയമസഹായ വിദഗ് ധരും ഇന്ന് കോടതിയിൽ എത്തിയിരുന്നു.