
അമിബിക്ക് മസ്തിഷ്ക ജ്വരം; വൃത്തിയാക്കാത്ത വാട്ടർ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം
- ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ അനിവാര്യമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം :സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ട അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) രോഗ ബാധ ചെറുക്കാൻ കരുതൽ വേണമെന്ന് മെന്ന് ആരോഗ്യവകുപ്പ് നിർഷിച്ചു.

പായൽ വളർന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വർഷങ്ങളായി വൃത്തിയാക്കാത്ത വാട്ടർ ടാങ്കിലെ വെള്ളം ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു