അമേരിക്കയിൽ വീണ്ടും ജയിച്ച് ട്രംപ്
- പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നേടിയത് വൻ വിജയം
ന്യൂയോർക്ക്: അമേരിക്കയുടെ നാൽപ്പത്തിയേഴാമത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലേക്ക്. ആവശ്യമായ 270 ഇലക്ട്രൽ വോട്ടുകൾ എന്ന കടമ്പ ട്രംപ് കടന്നു .

ഇലക്ട്രൽ വോട്ടുകളിൽ ആധിപത്യം ഉറപ്പിച്ചതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത ട്രംപ് ഇനി അമേരിക്കയുടെ സുവർണകാലമായിരിക്കുമിതെന്ന് അവകാശപ്പെട്ടിരിയ്ക്കുകയാണ്. തനിക്ക് മുന്നേറ്റം നൽകി സ്വിങ്ങ് സ്റ്റേറ്റുകളിലെ വോട്ടർമാർക്ക് പ്രത്യേകം നന്ദി പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ ആമുഖ പ്രസംഗം തുടങ്ങിയത്.

CATEGORIES News