അമ്മ തെരഞ്ഞെടുപ്പിന്റെ മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിൻമാറി

അമ്മ തെരഞ്ഞെടുപ്പിന്റെ മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിൻമാറി

വനിത പ്രസിഡൻ്റ് വരട്ടെയെന്ന നിലപാടിലാണ് ജഗദീഷ്

കൊച്ചി : താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പിൻ്റെ മത്സരത്തിൽ നിന്ന് നടൻ ജഗദീഷ് പിൻമാറി. മോഹൻലാലുമായും മമ്മൂട്ടിയുമായും ജഗദീഷ് സംസാരിച്ചിരുന്നു. വനിത പ്രസിഡൻ്റ് വരട്ടെയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ജഗദീഷ് പിൻമാറിയത്.

മോഹൻലാലും മമ്മൂട്ടിയും സമ്മതിച്ചാൽ ജഗദീഷ് പത്രിക പിൻവലിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് നടൻ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രൻ വ്യക്തമാക്കി. വനിത പ്രസിഡന്റ് എന്ന നിർദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്റെ സാധ്യതയേറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )