അരങ്ങ് 2024 കൊയിലാണ്ടി ക്ലസ്റ്റർ കലോത്സവം; ചേമഞ്ചേരി സിഡിഎസ്‌ ഓവറോള്‍ കിരീടം നേടി

അരങ്ങ് 2024 കൊയിലാണ്ടി ക്ലസ്റ്റർ കലോത്സവം; ചേമഞ്ചേരി സിഡിഎസ്‌ ഓവറോള്‍ കിരീടം നേടി

  • 34 ഇനങ്ങളിലായി 328 ഓക്സലറി കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു

പയ്യോളി: ‘അരങ്ങ് 2024’ കൊയിലാണ്ടി ക്ലസ്റ്റർ മത്സരങ്ങള്‍ സമാപിച്ചു. അയൽക്കൂട്ട ഓക്സലറി അംഗങ്ങളുടെ സർഗോത്സവമായ പരിപാടിയിൽ കുടുംബശ്രീ ചേമഞ്ചേരി സിഡിഎസ്‌ ഓവറോള്‍ കിരീടം നേടി.

130 പോയിന്റ് നേടിയാണ് ചേമഞ്ചേരി സിഡിഎസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 115 പോയിന്റ് നേടി രണ്ടാം സ്ഥാനം പയ്യോളി സിഡിഎസും മൂന്നാം സ്ഥാനം തുറയൂർ സിഡിഎസും(46പോയിന്റ് ) കരസ്ഥമാക്കി. ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലാണ് കയിഞ്ഞ മൂന്ന് ദിവസങ്ങളിലായി കലോത്സവം നടന്നത്.

ആദ്യ ദിനമായ 27 ന് ക്രാഫ്റ്റ് വില്ലേജിൽ വച്ച് ചിത്ര രചന (പെന്‍സില്‍) ജലഛായം, കഥാ-കവിതാ രചന, കാര്‍ട്ടൂണ്‍ എന്നീ 12 ഇനങ്ങളിലായാണ് സ്റ്റേജിതര മത്സരങ്ങള്‍ നടന്നത്. രണ്ട് ദിവസങ്ങളിലായി സ്റ്റേജ് ഇനങ്ങളായ സംഘഗാനം, നാടൻപാട്ട്, മൈം, കഥാപ്രസംഗം, പ്രസംഗം മത്സരം, നാടകം, സംഘനൃത്തം, നാടോടി നൃത്തം, കവിത പാരായണം തുടങ്ങി 34 ഇനങ്ങളിലായി 328 ഓക്സലറി, കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )