അറവുമാലിന്യവുമായി വാഹനം റോഡിൽ ഉപേക്ഷിച്ച നിലയിൽ

അറവുമാലിന്യവുമായി വാഹനം റോഡിൽ ഉപേക്ഷിച്ച നിലയിൽ

  • ദുരിതം സഹിച്ച് നാട്ടുകാർ

മുക്കം: അറവുമാലിന്യവുമായി പോവുകയായിരുന്ന പിക്അപ് വാൻ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ.വാഹനം ഉപേക്ഷിച്ച നില യിൽ കണ്ടത് കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ നീലേശ്വരം അങ്ങാടിയ്ക്ക് സമീപമാണ് .

കച്ചവട സ്ഥാപനങ്ങളിൽ ഉൾപ്പെടെ ആളുകൾ എത്തിപ്പെടാത്ത അവസ്ഥയാണ്. തീർത്തും അശാസ്ത്രീയ രീതിയിലാണ് ദിവസങ്ങൾ പഴക്കമുള്ള മാലിന്യം വാഹനത്തിൽ കൊണ്ടുപോകുന്നത്. വാഹനം നിർത്തിയിട്ട സ്ഥലത്ത് രക്തവും മാ ലിന്യവുമുൾപ്പെടെ തളംകെട്ടി നിൽക്കുകയാണ്. പുലർച്ച കുടുങ്ങിയ വാഹനത്തിന്റെ വിവരം പൊ ലീസിലും ആരോഗ്യ വകുപ്പിലും അറിയിച്ചിട്ടും ഒ രു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ പറ യുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )