അറ്റകുറ്റപ്പണി; ട്രെയിൻ സർവിസുകൾ ഭാഗികമായി റദ്ദാക്കി

അറ്റകുറ്റപ്പണി; ട്രെയിൻ സർവിസുകൾ ഭാഗികമായി റദ്ദാക്കി

  • മാർച്ച് 29ന് രാത്രി 23.15ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന നമ്പർ 16128 ഗുരുവായൂർ-ചെന്നൈ എമ്മോർ എക്സ്പ്രസ് ഗുരുവായൂരിനും നാഗർകോവിലിനുമിടയിൽ സർവിസ് നടത്തില്ല

ഷൊർണ്ണൂർ: നെയ്യാറ്റിൻകരക്കും പാറശ്ശാലക്കുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയാതായി റെയിൽവേ അറിയിച്ചു. മാർച്ച് 28ന് രാവിലെ 10.20ന് ചെന്നൈ എമ്മോറിൽ നിന്ന് പുറപ്പെടുന്ന നമ്പർ 16127 ചെന്നൈ എമ്മോർ – ഗുരുവായൂർ എക്സ്പ്രസ് നാഗർകോവിലിൽ യാത്ര അവസാനിപ്പിക്കും. നാഗർകോവിലിനും ഗുരുവായൂരിനുമിടയിൽ സർവിസ് നടത്തില്ല.
മാർച്ച് 29ന് രാത്രി 23.15ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന നമ്പർ 16128 ഗുരുവായൂർ-ചെന്നൈ എമ്മോർ എക്സ്പ്രസ് ഗുരുവായൂരിനും നാഗർകോവിലിനുമിടയിൽ സർവിസ് നടത്തില്ല.

മാർച്ച് 28ന് രാവിലെ അഞ്ചിന് മംഗളൂരുവി ൽനിന്ന് പുറപ്പെടുന്ന നമ്പർ 16649 മംഗളൂ രു-കന്യാകുമാരി പരശുറാം എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ യാത്ര അവ സാനിപ്പിക്കും. തിരുവനന്തപുരത്തിനും ക ന്യാകുമാരിക്കുമിടയിൽ സർവിസ് നടത്തി ല്ല.മാർച്ച് 29ന് പുലർച്ച 3.45ന് കന്യാകുമാ രിയിൽനിന്ന് പുറപ്പെടേണ്ട നമ്പർ 16650 കന്യാകുമാരി-മംഗളൂരു പരശുറാം എക്സ്പ്രസ് തിരുവനന്തപുരത്തുനിന്നാണ് രാവിലെ 6.15ന് പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )