
അഴിയൂർ-മുഴപ്പിലങ്ങാട് ബൈപ്പാസ്; യാത്ര പൊളിക്കും , കീശ കീറും
- ജീപ്പ്, കാർ, വാൻ തുടങ്ങിയ വാഹനങ്ങൾക്ക് ഒരുഭാഗത്തേക്ക് 65 രൂപയും ഇരുവശത്തേക്കുമായി 100 രൂപയുമാണ് ടോൾ നിരക്ക്.
വടകര : അഴിയൂർ – മുഴപ്പിലങ്ങാട് ബൈപ്പാസ് തുറക്കുന്നു. ദേശീയപാത 66-ന്റെ ഭാഗമായ കണ്ണൂർ കൊളശ്ശേരിയിലാണ് താത്കാലിക ടോൾ ബുത്ത് നിർമിച്ചിട്ടുള്ളത്. ടോൾ നിരക്കിനെക്കുറിച്ച് ദേശീയപാതാ അതോറിറ്റിയുടെ രൂപ രേഖ തയ്യാറായി. ആകെ 18.6 കിലോമീറ്റർ യാത്രയ്ക്ക് വാഹനയുടമകൾ ടോൾ നൽകി നടുവൊടിയും.
ജീപ്പ്, കാർ, വാൻ തുടങ്ങിയ വാഹനങ്ങൾക്ക് ഒരുഭാഗത്തേക്ക് 65 രൂപയും ഇരുവശത്തേക്കുമായി 100 രൂപയുമാണ്. ബസ്, ലോറി എന്നിവയ്ക്ക് 225 രൂപയാണ് നിരക്ക്. ഇരുവശത്തേക്കും 335 രൂപ. പ്രതിമാസം 8105 രൂപ ടോൾ നിരക്കിൽ തീരും.
ജീപ്പ്, വാൻ- ഒരുഭാഗത്തേക്ക് 65 രൂപ, ഇരുവശത്തേക്കുമായി 100 രൂപ .ബസ്, ലോറി – 225 രൂപ, ഇരുവശത്തേക്കും 335 രൂപ. ഒരുമാസത്തേക്ക് 50 യാത്രയ്ക്ക് 2195 രൂപയാവും. മിനി ബസ്, ചെറു വാണിജ്യവാഹനങ്ങൾ – ഒരുവശത്തേക്ക് 105 രൂപ, ഇരുവശത്തേക്കും 160 രൂപയാവും.
അഴിയൂർ-മുഴപ്പിലങ്ങാട് ബൈപ്പാസ് ടോൾ ബൂത്തിന്റെ 20 കിലോമീറ്റർ പരിധിയിലുള്ള താമസക്കാരുടെ വാഹനങ്ങൾക്ക് മാസം 330 രൂപയുടെ പാസ് നൽകും. മിനി ബസ്, ചെറു വാണിജ്യവാഹനങ്ങൾ എന്നിവയ്ക്ക് ഒരുവശത്തേക്ക് 105 രൂപയും ഇരുവശത്തേക്കും 160 രൂപയുമാണ്. ജില്ലയിൽ രജിസ്റ്റർചെയ്ത വാഹനങ്ങൾക്ക് 35 രൂപയാണ്. മൂന്ന് ആക്സിൾ വാഹനത്തിന് 245 രൂപയും ഇരുവശത്തേക്കും 355 രൂപയുമാണ്. നാലുമുതൽ ആറു വരെ ആക്സിൾ വാഹനങ്ങൾക്ക് 350 രൂപയും ഇരുവശത്തേക്കും 525 രൂപയും ഏഴുമുതൽ മുകളിൽ ആക്സിൾ വാഹനങ്ങൾക്ക് 425-640 രൂപയാണ് നിരക്കുകൾ.
ഉത്തരേന്ത്യയിലുള്ള ഒരു കമ്പനിക്കാണ് ടോൾ പിരിക്കാൻ കരാർ നൽകിയിരിക്കുന്നത്. ദേശീയപാത 66-ൻ്റെ മുഴുവൻ റീച്ചിലും പണി പൂർത്തിയായാൽ ഒരുമാസത്തേക്ക് 50 യാത്രയ്ക്ക് 2195 രൂപയാണ് ഈടാക്കുക.