
അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു
- സമഗ്ര ശിക്ഷ കേരള പന്തലായനി ബിആർസിയുടെ നേതൃത്വത്തിലാണ് ‘SUMMER SMILES’ എന്ന പേരിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചത്
കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരള പന്തലായനി ബിആർസിയുടെ നേതൃത്വത്തിൽ ‘SUMMER SMILES’ എന്ന പേരിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പ്രോഗ്രാം കോഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം നിർവഹിച്ചു. പത്തു ദിനങ്ങളിലായി യുപി വിഭാഗത്തിലെ പെൺകുട്ടികൾക്കുള്ള ഫുട്ബോൾ ക്യാമ്പും വിവിധ മേഖലകളിലെ വിദഗ്ധന്മാരുടെ നേതൃത്വത്തിലുള്ള ക്ലാസുകളും ക്യാമ്പിൽ സംഘടിപ്പിച്ചു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ മുഖ്യാതിഥിയായി പങ്കെടുത്തു.

ബിആർസി ട്രെയിനർ വികാസ്.കെ. എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിപിസി മധുസൂദനൻ.എം സ്വാഗതം പറഞ്ഞു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, കോതമംഗലം എൽ പി സ്കൂൾ എച്ച് എം പ്രമോദ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്യാമ്പ് കോഡിനേറ്റർ അനുഷ.യു. കെ. ക്യാമ്പിന്റെ വിശദാംശങ്ങൾ രക്ഷിതാക്കളുമായി പങ്കുവെച്ചു.