
അസമിലെ ഖനിയിൽ തൊഴിലാളികൾകൾ അകപ്പെട്ടസംഭവം ;രക്ഷാപ്രവർത്തനം തുടരുന്നു
- ഒൻപത് പേരാണ് ഖനിയിൽ കുടുങ്ങിയത് എന്നാണ് നിഗമനം
ഗുവാഹട്ടി :അസമിലെ ഖനിയിൽ അകപ്പെട്ട തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾ ജീവനോടെയുണ്ടോ എന്നകാര്യത്തിലും ആശങ്ക നിലനിൽക്കുകയാണ് എന്ന് അധികൃതർ അറിയിച്ചു. ഖനിയിലെ ജലനിരപ്പ് കുറച്ചു കൊണ്ട് തെരച്ചിൽ നടപടികൾക്കാണ് പുരോഗമിക്കുന്നത്. ജലനിരപ്പ് പൂർണ്ണമായി കുറയ്ക്കാൻ കഴിയാത്തതാണ് ഇപ്പോൾ പ്രതിസന്ധിയാകുന്നത്.

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമ്രാംഗ്സോയിലെ കൽക്കരി ഖനിയിലാണ് തിങ്കളാഴ്ച തൊഴിലാളികൾ അകപ്പെട്ടത്. ഒൻപത് പേരാണ് ഖനിയിൽ കുടുങ്ങിയത് എന്നാണ് നിഗമനം. കുടുങ്ങിക്കിടക്കുന്ന മറ്റ് തൊഴിലാളികളെ രക്ഷപെടുത്താനുള്ളശ്രമം തുടരുകയാണ്. സൈന്യത്തിന്റെയും, എൻഡിആർഎഫ്, എസ് ഡി ആർ എഫ് സംഘങ്ങളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
CATEGORIES News
