അൻപതിനായിരം കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ വിതരണം

അൻപതിനായിരം കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ വിതരണം

  • മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം ഒരു തുടർപ്രക്രിയയായി നടപ്പിലാക്കുകയാണെന്നും മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അൻപതിനായിരം കുടുംബങ്ങൾക്കുകൂടി മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു. പരിശോധനയിലൂടെ അനർഹരുടെ കൈയിൽ നിന്നും ലഭിച്ചതും മാനദണ്ഡങ്ങളിൽ നിന്നും പുറത്തായതും ഉൾപ്പടെയുള്ള അമ്പതിനായിരം മുൻഗണനാ റേഷൻകാർഡുകളാണ് പുതിയ അംഗങ്ങൾക്ക് വിതരണം ചെയ്തത്.

റേഷൻകാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം വഴുതക്കാട് ഗവണ്മെൻ്റ് വുമൺസ് കോളേജ് ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. അർഹതപ്പെട്ടവർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭ്യമാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം ഒരു തുടർപ്രക്രിയയായി നടപ്പിലാക്കുകയാണെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )