
അൻവറിന് ജാമ്യം
- മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു
നിലമ്പൂർ: നിലമ്പൂർ ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായ പി.വി. അൻവർ എം.എൽ.എക്ക് ജാമ്യം. നിലമ്പൂർ കോടതിയാണ് ഓമ്യം അനുവദിച്ചത്. കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) ഇന്നലെ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്നാണ് പി.വി. അൻവർ എം.എൽ.എയെ രാത്രി അറസ്റ്റ് ചെയ്തത്.

മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ജാമ്യം ലഭിച്ചതോടെ ഉടൻ മോചിതനായേക്കും.