
അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും
- കാലാവസ്ഥ അനുകൂലമായതും ഗംഗാവലി പുഴയിലെ അടിയൊഴുക്കിൻ്റെ ശക്തി കുറയുകയും ചെയ് സാഹചര്യത്തിലാണ് വീണ്ടും തിരച്ചിൽ ആരംഭിക്കുന്നത്
ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. അർജുനോടൊപ്പം രണ്ട് കർണാടക സ്വദേശികളെയും കാണാതായിരുന്നു. കാലാവസ്ഥ അനുകൂലമായതും ഗംഗാവലി പുഴയിലെ അടിയൊഴുക്കിൻ്റെ ശക്തി കുറയുകയും ചെയ് സാഹചര്യത്തിലാണ് വീണ്ടും തിരച്ചിൽ ആരംഭിക്കുന്നത്.
ദൗത്യ സംഘത്തിനൊപ്പം മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘവും പുഴയിൽ തിരച്ചിലിനെത്തും. രാവിലെ എട്ട് മണിയോടെ തിരച്ചിൽ ആരംഭിക്കാൻ കഴിയുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്‌ണ സൈൽ പറഞ്ഞു.
ലോറി ഉണ്ടെന്നു കരുതുന്ന ഗംഗാവലി നദിയുടെ അടിയിലായിരിക്കും പരിശോധന നടത്തുക. തിരച്ചിൽ പുനരാരംഭിക്കുന്ന കാര്യം എം.കെ. രാഘവൻ എം.പി സ്ഥിരീകരിച്ചു. ഇന്നലെ അർജുന്റെ കുടുംബത്തെ സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
CATEGORIES News