
അർജുന്റെ കുടുംബത്തിന് ഷിരൂരിലേക്ക് എത്താനുള്ള നടപടി സ്വീകരിച്ചു;പി.എ.മുഹമ്മദ് റിയാസ്
- കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം
ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിന് ഷിരൂരിലേക്ക് എത്താനുള്ള നടപടി സ്വീകരിച്ചെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. കുടുംബത്തിലെ മൂന്ന് പേർക്ക് പാസ് അനുവദിക്കാൻ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായെന്നും കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം
അർജുനെ കണ്ടെത്താൻ സാധ്യമാകുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണമെന്ന് കർണാടക സർക്കാരിനോട് അഭ്യർഥിച്ചതായും മന്ത്രി അറിയിച്ചു.

മന്ത്രി എ.കെ.ശശീന്ദ്രനും ഷിരൂരിലെത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിൽ തിരച്ചിൽ നടത്താൻ കഴിയുന്ന നാവികസേനയുടെ വിദഗ്‌ധരെ കൊണ്ടുവരാൻ ആവശ്യമായ നടപടികൾ ചെയ്യുമെന്നും പൊലീസുമായി ഉള്ള പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
CATEGORIES News