
അർജുന്റെ ലോറി എട്ട് മീറ്റർ താഴ്ചയിലുണ്ടെന്ന് സൂചന
- റഡാർ പരിശോധനയിൽ മണ്ണിനടിയില്‍ ലോഹവസ്തുവുണ്ടെന്ന് വ്യക്തമാക്കുന്ന സിഗ്നല്‍
ഷിരൂർ : അര്‍ജുനായുള്ള തിരച്ചിലില്‍ നിര്‍ണായക വിവരം. ലോറി എട്ട് മീറ്റര്‍ താഴ്ചയിലുണ്ടെന്നാണ് പ്രാഥമിക സൂചനകള്‍ ലഭിച്ചിരിക്കുന്നത്. അത്യാധുനിക റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് മണ്ണിനടിയില്‍ ലോഹവസ്തുവുണ്ടെന്ന് വ്യക്തമാക്കുന്ന സിഗ്നല്‍ ലഭിച്ചത്. ഇത് അർജുന്റെ ലോറിയുടേത് ആവാനുള്ള സാധ്യതയുണ്ട്.

രണ്ട് റഡാറുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചാണ് പരിശോധന. തെരച്ചില്‍ നിര്‍ണായക സിഗ്നല്‍ ലഭിച്ചെന്ന് സൈന്യം വ്യക്തമാക്കി. സിഗ്നല്‍ ലഭിച്ച ഭാഗത്ത് പരിശോധന നടക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് വെല്ലുവിളിയാണ്.
സിഗ്നൽ കണ്ട ഭാഗത്ത് മണ്ണ് മാറ്റൽ തുടരുകയാണ്.
CATEGORIES News