
അർദ്ധവാർഷിക പരീക്ഷ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു
- ഡിസംബർ 9 മുതൽ 19 വരെയാണ് സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ നടക്കുക
തിരുവനന്തപുരം :സംസ്ഥാനത്തെ അർദ്ധവാർഷിക പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.ഡിസംബർ 9 മുതൽ 19 വരെയാണ് സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ നടക്കുക. ഇന്നലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചേംബറിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

പ്ലസ് വൺ, പ്ലസ് ടു ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഡിസംബർ 9 ന് ആരംഭിക്കും. അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിലേക്കുള്ള പരീക്ഷ ഡിസംബർ 11 നും ലോവർ പ്രൈമറി ക്ലാസുകളുടേത് ഡിസംബർ 13 നും ആരംഭിക്കും.ഡിസംബർ 20 ന് ക്രിസ്തുമസ് അവധി ആരംഭിക്കും. ഡിസംബർ 30 ന് അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കും.

CATEGORIES News