അൾട്രാവയലറ്റ് സൂചിക എട്ടിലേക്ക്

അൾട്രാവയലറ്റ് സൂചിക എട്ടിലേക്ക്

  • അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചികകൾ കൊട്ടാരക്കരയിലും മൂന്നാറിലുമാണ്. രണ്ടിടങ്ങളിലും യു വി ഇൻഡക് എട്ടാണ്. കോന്നി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, പൊന്നാനി എന്നിവിടങ്ങളിൽ യു വി ഇൻഡക്സ് ഏഴാണ്. തൃത്താലയിൽ യു വി ഇൻഡക്സ് ആറാണ്. യു വി ഇൻഡക്സ് ആറ് മുതൽ ഏഴ് വരെ ഉയർന്നാൽ മഞ്ഞ അലർട്ട് ആണ്, മുൻകരുതലുകൾ സ്വീകരിക്കണം. യു വി ഇൻഡക് എട്ട് മുതൽ 10 വരെയാണെങ്കിൽ ഓറഞ്ച് അലർട്ടാണ്. അതീവ ജാഗ്രത പുലർത്തണണെന്നും ഗൗരവമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )