
ആംബുലൻസിൽ പൂരസ്ഥലത്ത് എത്തി; സുരേഷ്‌ഗോപിക്കെതിരെ കേസ്
- ചട്ടം ലംഘിച്ച് ആബുലൻസിൽ യാത്ര ചെയ്തതിനാണ് കേസ്
തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആംബുലൻസ് യാത്രാവിവാദത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. ചട്ടം ലംഘിച്ച് ആബുലൻസിൽ യാത്ര ചെയ്തതിനാണ് കേസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

തൃശൂർ പൂരം നടന്ന ദിവസം പൂരനഗരിയിൽ ആംബുലൻസിൽ എത്തിയെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ താൻ ആംബുലൻസിൽ എത്തിയെന്നത് കള്ളമാണെന്നായിരുന്നു നടൻ്റെ വാദം.