ആഗോള പാസ്പോർട്ട് റാങ്കിംഗിൽ യുഎഇ ഒന്നാമത്

ആഗോള പാസ്പോർട്ട് റാങ്കിംഗിൽ യുഎഇ ഒന്നാമത്

  • നേട്ടം തുടർച്ചയായ ഏഴാം വർഷം

ദുബൈ:യുഎഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടായി തിരഞ്ഞെടുക്കപ്പെട്ടു. ആർട്ടൺ ക്യാപിറ്റൽ പുറത്തിറക്കിയ 2025 ലെ പാസ്പോർട്ട് സൂചികയിൽ തുടർച്ചയായ ഏഴാം വർഷമാണ് യുഎഇ ഈ നേട്ടം സ്വന്തമാക്കുന്നത് . പല രാജ്യങ്ങളും പ്രവേശന നിയമങ്ങൾ കർശനമാക്കിയതിനാൽ ആഗോളതലത്തിൽ സഞ്ചാര സ്വാതന്ത്ര്യം കുറയുമ്പോഴും യു എ ഇ പാസ്പോർട്ട് ശക്തമായി തുടരുന്നു.

ഏഷ്യൻ രാജ്യങ്ങൾ പട്ടികയിൽ വൻ മുന്നേറ്റമാണ് നടത്തിയത്. 175 മൊബിലിറ്റി സ്കോറുമായി സിംഗപ്പൂർ 30ൽ നിന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 174 സ്കോറുമായി മലേഷ്യ 41ൽ നിന്ന് 17-ാം സ്ഥാനത്തെത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )