ആഘോഷങ്ങൾ ഒഴിവാക്കി മലയാള സിനിമ; ഇന്ന് റിലീസുകൾ ഇല്ല

ആഘോഷങ്ങൾ ഒഴിവാക്കി മലയാള സിനിമ; ഇന്ന് റിലീസുകൾ ഇല്ല

  • മഞ്ജു വാരിയർ ചിത്രം ഫൂട്ടേജിന്റെയും ആസിഫ് അലി- സുരാജ് വെഞ്ഞാറമ്മൂട് ചിത്രം അഡിയോസ് അമിഗോയുടെയും റിലീസ് ആണ് മാറ്റിയത്

യനാട്ടിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന റിലീസുകളും ആഘോഷങ്ങളും ഒഴിവാക്കിയിരിക്കുകയാണ് മലയാള സിനിമ. ജനങ്ങളുടെ താങ്ങാനാകാത്ത നഷ്ടത്തിനൊപ്പം നിൽക്കുന്നുവെന്ന് അറിയിച്ച് ഇന്ന് റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങളായ മഞ്ജു വാരിയർ ചിത്രം ഫൂട്ടേജിന്റെയും ആസിഫ് അലി- സുരാജ് വെഞ്ഞാറമ്മൂട് ചിത്രം അഡിയോസ് അമിഗോയുടെയും റിലീസ് ആണ് മാറ്റിയത്.

“വയനാട് ദുരന്തത്തിൽ ചിന്തിക്കാനാവാത്ത നഷ്ടം സംഭവിച്ചവർക്കൊപ്പം ഹൃദയം കൊണ്ട് നിൽക്കുകയാണ് നമ്മൾ. വലിയ ദു:ഖത്തിൻ്റെ ഈ സമയത്ത് ദുരന്തം ആഘാതമേൽപ്പിച്ചവർക്കൊപ്പമാണ് നാം.നമ്മളെയൊക്കെയും ഇത് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിച്ചിട്ടുണ്ട്. അതിനാൽ സിനിമയുടെ റിലീസ് നീട്ടിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്.”- നിർമാതാവ് ആഷിക് ഉസ്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )