ആടുജീവിതം നാളെ മുതൽ തിയേറ്ററുകളിൽ

ആടുജീവിതം നാളെ മുതൽ തിയേറ്ററുകളിൽ

  • ജീവിതത്തിൽ നജീബ് അനുഭവിച്ച പ്രവാസി ജീവിതം സ്ക്രീനിൽ പൃഥ്വിരാജിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തുകയാണ്

ലിയ സ്വപ്നങ്ങളുമായി ജീവിതം കെട്ടിപടുക്കാൻ സൗദി അറേബ്യയിൽ ജോലിക്കായി പോയി വഞ്ചിക്കപെട്ട നജീബിന്റെ ജീവിതം , ബെന്യാമിൻ്റെ പ്രശസ്തമായ ആടു ജീവിതം എന്ന നോവലിലൂടെയാണ് ലോകമറിഞ്ഞത്. അത് നാളെ മുതൽ തിയേറ്ററുകളിലുമെത്തുന്നു. 15 വർഷത്തെ കാത്തിരിപ്പിനു അവസാനമാവുകയാണ് നാളെ. ബ്ലെസി തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിൽ സംഗീതം നൽകുന്നത് പ്രശസ്ത സംഗീത സംവിധായകൻ എ. ആർ. റഹ്മാൻ ആണ്.

ഒരുപാട് വേഷ പകർപ്പിലൂടെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ ഒരാളാണ് പൃഥ്വിരാജ്. അതുകൊണ്ട് തന്നെ ആടുജീവിതം തിയേറ്ററുകളിൽ എത്തുമ്പോൾ ജനഹൃദയങ്ങൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. നജീബ് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുമ്പോൾ പ്രവാസി ജീവിതത്തിൽ ഉണ്ടാവുന്ന വേദനകൾ പറഞ്ഞു കേൾക്കുന്നതിനെക്കാൾ കൂടുതൽ വ്യക്തമാവുകയാണ് നാളെ തീയേറ്ററുകളിൽ. കേരളത്തിൽ മാത്രമല്ല പ്രവാസികളുടെ ഇടയിലും ഒരുപാട് പ്രാധാന്യം നൽകുന്ന ചിത്രം കൂടിയാണ് ആടുജീവിതം. പ്രവാസി ജീവിതത്തെ പറ്റി പലരും പറഞ്ഞു കേട്ടതിൽ നിന്നും വളരെ വേദനാജനകമായ അനുഭവങ്ങളാണ് നജീബ് എന്ന മലയാളിക്കുണ്ടായത്. ജീവിതത്തിൽ നജീബ് അനുഭവിച്ച പ്രവാസി ജീവിതം സ്ക്രീനിൽ പൃഥ്വിരാജിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തുകയാണ്. പൃഥ്വിരാജിന്റെ കരിയറിലെ ചിത്രങ്ങളിൽ ഒരു മികച്ച ചിത്രമായി ആടുജീവിതം മാറും എന്നതിൽ സംശയമില്ല. “ഒരു 300 സിനിമകൾ ചെയ്താലും ബ്ലെസിയുടെ ആടുജീവിതത്തിന്റെ അരികിലെത്തില്ല” എന്ന പൃഥ്വിരാജിന്റെ വാക്കുകളിൽ മനസിലാക്കാം എത്രത്തോളം ഈ ചിത്രം വിജയകരമാവും എന്നത്. ചിത്രത്തിൽ സൈനുവായിട്ടു എത്തുന്നത് അമല പോൾ ആണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )