ആദ്യകാല മില്ലുടമകളെ ആദരിച്ച് കെഇഎസ്‌എഫ്ഒഎംഎ

ആദ്യകാല മില്ലുടമകളെ ആദരിച്ച് കെഇഎസ്‌എഫ്ഒഎംഎ

  • ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു

പേരാവൂർ :കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളവർ & ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ (കെഇഎസ്‌എഫ്ഒഎംഎ) ഇരിട്ടി താലൂക്ക് ജൂലൈ 14 ഞായറാഴ്ച പേരാവൂർ റോബിൻസ് ഓഡിറ്ററിയത്തിൽ വച്ച് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ആദ്യകാല മില്ലുടമകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.

മില്ലുടമകൾക്കും തൊഴിലാളികൾക്കും തപാൽ വകുപ്പിന്റെ നേതൃത്വത്തിൽ ഇൻഷുറൻസ് ക്യാമ്പും സംഘടിപ്പിച്ചു. പേരാവൂർ ബ്ലോക്ക്‌ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ രാജേഷ് സി. ടി ചടങ്ങ് ഉൽഘാടനം നിർവഹിച്ചു. പോസ്റ്റൽ ഡിപ്പാർട്മെന്റ് ഓഫീസർ ആകാശ് സി,സമിത്ത്. എ എന്നിവർ ഇൻഷുറൻസ് ക്യാമ്പിന് നേതൃത്വം നൽകി. ഇരിട്ടി താലൂക്ക് പ്രസിഡന്റ്‌ ഷാജി.പി.എം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നി.പി. എ സ്വാഗതവും ശ്രീശൻ (കണ്ണൂർ താലൂക്ക് പ്രസിഡന്റ്‌ ), പ്രദീപൻ ( കണ്ണൂർ താലൂക്ക് സെക്രട്ടറി ), സദത്.എം. കെ (ഇരിട്ടി താലൂക്ക് സെക്രട്ടറി ), നാസർ.പി. കെ എന്നിവർ ആശംസകൾ അറിയിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി സഞ്ജീവ് ചെള്ളത്ത് ആദ്യകാല മില്ലുടമകളെ ആദരിച്ചു. ജില്ലാ ട്രഷറർ നൗഷാദ്. ഇ. കെ അനുമോദനവും താലൂക്ക് ട്രഷറർ ബിനു. പി. ടി നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )